പോത്തോഴിക്കാവ് തടയണയിൽ അതിഥി തൊഴിലാളി മുങ്ങി മരിച്ചു

*പോത്തോഴിക്കാവ് തടയണയിൽ അതിഥി തൊഴിലാളി മുങ്ങി മരിച്ചു*

മണ്ണാർക്കാട് കുന്തിപ്പുഴ പോത്തോഴികാവിൽ അതിഥി തൊഴിലാളി മുങ്ങിമരിച്ചു. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് അനസാണ് (20) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.

സുഹൃത്തുക്കൾക്കൊപ്പം പോത്തോഴികാവിൽ കുളിക്കാൻ എത്തിയതായിരുന്നു മുഹമ്മദ് അനസ്. വെള്ളത്തിൽ വീണ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മണ്ണാർക്കാട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഒരാഴ്ച മുൻപാണ് വട്ടമ്പലത്തെ വെൽഡിങ് കടയിൽ ജോലിക്ക് മുഹമ്മദ് അനസ് എത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *