*🔴 അഗളിയില്‍ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു*
അഗളി: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ അമര്‍ച്ച ചെയ്യുന്നതിനുള്ള നടപടികള്‍ അഗളി ഗ്രാമപഞ്ചായത്തില്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി ഷൂട്ടര്‍മാരെ ഉപയോഗിച്ച് നടത്തിയ ദൗത്യത്തില്‍ വെള്ളിയാഴ്ച 17 കാട്ടുപന്നി കളെ വെടിവെച്ചുകൊന്നു. ജഡം സംസ്‌കരിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് കാട്ടുപന്നികളെ കൊന്നത്.
മേഖലയില്‍ കാട്ടുപന്നികള്‍ വലിയതോതില്‍ കൃഷിനാശം വരുത്തുന്നുണ്ട്. ഇവമൂല മുണ്ടാകുന്ന അപകടങ്ങളില്‍ ആളുകള്‍ മരിക്കുന്ന സാഹചര്യവുമായതോടെയാണ് ഗ്രാമപഞ്ചായത്ത് നടപടികള്‍ കടുപ്പിച്ചത്. ഷൂട്ടര്‍ സക്കീര്‍ ഹുസൈന്റെ നേതൃത്വ ത്തിലുള്ള പന്ത്രണ്ടംഗ സംഘമാണ് ദൗത്യം നിര്‍വഹിക്കുന്നത്. ഗ്രാമ പഞ്ചായത്ത് അംഗം മനോജ് കുഴിക്കണ്ടം, പൊതുപ്രവര്‍ത്തകരായ ബിനോയ് പൂക്കുന്നല്‍, അപ്പുക്കുട്ടി കാവു ണ്ടിക്കല്‍ തുടങ്ങിയവരും സംഘത്തെ അനുഗമിക്കുന്നുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരു ടെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് സംഘം നീങ്ങുന്നത്. ദൗത്യം ഇന്നുംതുടരുമെന്ന് അധികൃ തര്‍ അറിയിച്ചു.
ഒരു കാട്ടുപന്നിയെ വെടിവെച്ചുകൊല്ലുന്നതിനായി ഗ്രാമ പഞ്ചായത്ത് 3,500 രൂപയാണ് ചെലവഴിക്കുന്നത്. നിലവില്‍ വെടിവെച്ച് കൊല്ലുന്ന കാട്ടുപന്നികളെ കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്. ഇതിന് പകരം പോഷകസമ്പന്നമായ ഇവയുടെ ഇറച്ചി മൃഗശാലകളിലെങ്കിലും ഭക്ഷണമായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന വലിയ സാമ്പത്തികബാധ്യത ഒഴിവാക്കാന്‍ കഴിയുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക് അഭിപ്രായപ്പെട്ടു.