സമന്വയ കലാ സാംസ്കാരിക വേദി ശ്രീനിവാസൻ-എസ്.പി.വെങ്കിടേഷ് അനുസ്മരണവും, ഗാനാഞ്ജലിയും നടത്തി
കല്ലടിക്കോട്: സിനിമയുടെ സങ്കല്പവും ആവിഷ്ക്കാര രീതിയും മാറി വരികയാണ്.എന്നാൽ കാലാതിവർത്തിയായ സന്ദേശങ്ങളിലൂടെയും സ്വാഭാവികത തുളുമ്പിനിൽക്കുന്ന വേറിട്ട അഭിനയത്തിലൂടെയും പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച നടനാണ് ശ്രീനിവാസൻ എന്നും,നിത്യഹരിത ഗാനങ്ങൾ കൊണ്ട് ആസ്വാദക ഹൃദയം കീഴടക്കിയ സംഗീത സംവിധായകനായിരുന്നു എസ്.പി.വെങ്കടേഷ് എന്നും സമന്വയ കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച ശ്രീനിവാസൻ എസ്.പി.വെങ്കിടേഷ് അനുസ്മരണ പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു.’
താര നൂപുരം ചാർത്തി’എന്ന പേരിൽ കരിമ്പ നീലഗിരി ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടി നാടകകൃത്തും സാംസ്കാരിക പ്രവർത്തകനുമായ കെ.പി.എസ്.പയ്യനെടം ഉദ്ഘാടനം ചെയ്തു.സമന്വയ പ്രസിഡന്റ് സി.കെ.ജയശ്രീ അധ്യക്ഷയായി.സമന്വയ സെക്രട്ടറി വി.പി.ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തി.അന്തരിച്ച ഇന്ത്യൻ ചലചിത്ര പിന്നണി ഗായിക ആശാ ബോസ്ലേ,കർണ്ണാടകയിൽ അപകടത്തിൽ ദാരുണാന്ത്യം സംഭവിച്ച കഴമ്പഴിപ്പുറത്തെ ശ്രീനന്ദ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി.
ജിമ്മി മാത്യു,സുധീർ കെൻസ എന്നിവരെ ആദരിച്ചു.കെ.എസ്.സുധീർ,സി.പി.കോമളവല്ലി,ടി.കെ.ബിന്ദു.പി.എം. ബൾക്കീസ്,ഗിരിഷ്കുമാർ, കെ.കോമളകുമാരി,പി.എസ്.രാമചന്ദ്രൻ,ദിനചന്ദ്രൻ,പ്രിയ രവികുമാർ തുടങ്ങിയവർ സംസാരിച്ചു.
സമന്വയ പാട്ടുകൂട്ടത്തിലെ 25 ഗായകർ ആലപിച്ച എസ്.പി.വെങ്കിടേഷ് ഗാനങ്ങളുടെ ഗാനാഞ്ജലിയും ഉണ്ടായി.