മണ്ണാർക്കാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മണ്ണാർക്കാട് യൂണിറ്റ് കുടുംബമേള നടത്തി. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് പി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻ്റ് സി. രാമചന്ദ്രൻ അധ്യക്ഷനായി.
സെക്രട്ടറി പി. രാമചന്ദ്രൻ, ജില്ല കമ്മിറ്റി അംഗങ്ങളായ കെ. മോഹൻദാസ്, അമ്പുജാക്ഷി, ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി പി.എ. ഹസ്സൻ മുഹമ്മദ്, ട്രഷറർ ടി. സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് പി. മോഹൻദാസനെ ആദരിച്ചു.തുടർന്ന് കലാവിരുന്നും ഉണ്ടായിരുന്നു.