
*മലയാള മനോരമ നല്ലപാഠം പദ്ധതി: എടത്തനാട്ടുകര ജി.ഒ.എച്ച്എസ്.എസ്സിന് ജില്ലയിൽ എ ഗ്രേഡ് പുരസ്‌കാരം*
എടത്തനാട്ടുകര: കഴിഞ്ഞ അധ്യയന വർഷത്തെ മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങളിൽ എടത്തനാട്ടുകര
ജി.ഒ.എച്ച്എസ്.എസ്സിന് പാലക്കാട് ജില്ലയിൽ എ ഗ്രേഡ് പുരസ്‌കാരം.
സ്കൂളിലെ നല്ലപാഠം യൂണിറ്റിന് കീഴിൽ ‘നാട് നന്മ ആരോഗ്യം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സ്നേഹ ഭവനം, എസ്.ഐ.ആർ. ബോധവൽക്കരണം, ഫ്രീഡം മെമ്മയർ എക്സ്പോ, സർഗ്ഗ ജ്യോതി, ജീവൻ രക്ഷാ മഹദ് രക്ഷ സി.പി.ആർ. പരിശീലനം, ക്ലാസ് ലൈബ്രറി ഷെൽഫ് ചലഞ്ച്, കൈത്താങ്ങ് ആട് വിതരണം, ലവ് ആന്റ് സെർവ് റേഷൻ, സ്നേഹ പുടവ, ലവ് ആന്റ് സെർവ് ദത്തെടുക്കൽ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയാണ് സ്കൂളിനെ ജില്ലയിൽ എ ഗ്രേഡ് പുരസ്കാരത്തിന് അർഹമാക്കിയത്.
പി.ടി.എ. പ്രസിഡണ്ട് പി. അഹമ്മദ് സുബൈർ, പ്രിൻസിപ്പൽ എസ്. പ്രതീഭ, പ്രധാനാധ്യാപകൻ കെ.എ. അബ്ദുമനാഫ്, നല്ല പാഠം കോർഡിനേറ്റർമാരായ കെ. യൂനുസ് സലീം, സി. ബഷീർ, അധ്യാപകരായ പി. അബ്ദുസ്സലാം, എ. സുനിത, പി. ബൾക്കീസ് ഇബ്രാഹിം, പി. സബ്ന എന്നിവരാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.