സ്കൂൾ സുരക്ഷാ പദ്ധതി : വിദ്യാർത്ഥികൾക്കുള്ള അപകട ഇൻഷുറൻസ് പരിരക്ഷ പദ്ധതി ആരംഭിച്ചു.

സ്കൂൾ സുരക്ഷാ പദ്ധതിയുടെ ഭാഗമായി എടത്തനാട്ടുകര ടി.എ.എം. യു. പി സ്കൂളിൽ വിദ്യാർത്ഥികൾക്കുള്ള അപകട ഇൻഷുറൻസ് പരിരക്ഷാ പദ്ധതി ആരംഭിച്ചു.

പ്രീ- പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കായാണ് അപകട ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്.

സ്കൂളുകളിൽ നിന്നോ വീടുകളിൽ നിന്നോ കുട്ടികൾക്കുണ്ടാകുന്ന അപകടങ്ങളിൽ ആശുപത്രി ചെലവുകൾ പലപ്പോഴും രക്ഷിതാക്കൾക്ക് താങ്ങാവുന്നതിൽ ഏറെയാണ്. ഈ പ്രശ്നത്തിന് പരിഹാരമായാണ് സ്കൂൾ പി.ടി.എ യുടെയും സ്കൂൾ മാനേജ്മെൻ്റിൻ്റെയും സഹകരണത്തോടെ സ്കൂൾ സുരക്ഷാ സമിതി കുട്ടികൾക്കുള്ള അപകട ഇൻഷൂറൻസ് പദ്ധതി നടപ്പാക്കുന്നത്.

ഒരു വർഷത്തേക്കാണ് കുട്ടികൾക്കുള്ള അപകട ഇൻഷൂറൻസ് പദ്ധതി സ്കൂളിൽ നടപ്പാക്കുന്നത്.

കുട്ടികൾക്കുണ്ടാവുന്ന അപകടങ്ങളിൽ ഈ പദ്ധതിയിലൂടെ കുട്ടിക്ക് 25000 രൂപയുടെ മെഡിക്കൽ റീമ്പേഴ്സ്മെൻ്റും കുട്ടിക്ക് 50000 രൂപയുടെയും രക്ഷിതാവിന് 2 ലക്ഷം രൂപയുടെ അപകട മരണ ഇൻഷ്യുറൻസ് കവറേജും ലഭിക്കും.

മണ്ണാർക്കാട് യുണൈറ്റഡ് ഇന്ത്യ ഇൻഷ്യുറൻസ് കമ്പനി ( ജനറൽ ഇൻഷ്യുറൻസ്) യുമായിസഹകരിച്ചു കൊണ്ടാണ് വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കുള്ള അപകട ഇൻഷുറൻസ് പരിരക്ഷ പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ പാറോക്കോട്ട് അബൂബക്കർ മാസ്റ്റർ ഇൻഷൂറൻസ് കമ്പനി പ്രതിനിധി പി അബ്ദുൽ വഹാബിന് രേഖകൾ കൈമാറി നിർവ്വഹിച്ചു.
ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് കെ പി ഉണ്ണീൻ ബാപ്പു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി പി സഷീർ,മാനേജിംഗ് കമ്മിറ്റി അംഗം ടി കെ നജീബ് , സ്കൂൾ സുരക്ഷാ സമിതി നോഡൽ ഓഫീസർ കെ.വി. സഹൽ
സ്റ്റാഫ് സെക്രട്ടറി ടി.കെ. അഷ്റഫ് , സീനിയർ അധ്യാപകരായ എൻ. ഫൗസിയ മോൾ , സി.പി. ഷരീഫ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *