
*അമ്മയെ മർദ്ദിക്കുന്നത് തടയാനെത്തിയ പോലീസിന് നേരെ ആക്രമണം; യുവാവ് പിടിയിൽ*
മണ്ണാർക്കാട്: പ്രായമായ അമ്മയെ ഉപദ്രവിക്കുന്നത് തടയാനെത്തിയ പോലീസുകാരെ ആക്രമിച്ച പ്രതിയെ പോലീസ് പിടികൂടി. നാട്ടുകൽ സ്റ്റേഷനിലെ എസ്.ഐയെ പ്രതി ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടോപ്പാടം കച്ചേരി പറമ്പ് കോലൊത്തൊടി വീട്ടിൽ ബാലൻ (38) ആണ് പിടിയിലായത്.
കോട്ടോപ്പാടത്ത് മകൻ അമ്മയെ ഉപദ്രവിക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് നാട്ടുകൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയത്. പ്രകോപിതനായ ബാലൻ വിറകുകൊള്ളി ഉപയോഗിച്ച് എസ്.ഐയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.
മണ്ണാർക്കാട് ഇൻസ്പെക്ടർ എസ്. അഷറഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു