എടത്തനാട്ടുകര: അല്ലനല്ലൂർ കോട്ടോപ്പാടം പഞ്ചായത്തുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന സോണൽ കലോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണം വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിൽ വെച്ച് നടന്നു. ഒക്ടോബർ 15 ന് ഓഫ് സ്റ്റേജ് മത്സരങ്ങളും ഒക്ടോബർ 16 ന് സ്റ്റേജ് മത്സരങ്ങളും അരങ്ങേറും. കലാമേളയിൽ1000 ൽ പരം പ്രതിഭകൾ മാറ്റുരയ്ക്കും. ചടങ്ങ് വാർഡ് മെമ്പർ അലി മഠത്തൊടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.പി നൗഷാദ് അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി അബൂബക്കർ, എച്ച്.എം ഫോറം കൺവീനർ എസ്.ആർ ഹബീബുള്ള എന്നിവർ മുഖ്യാതിഥികളായി. 101 അംഗ സ്വാഗത സംഘ മാൺ രൂപീകരിച്ചത്.
സ്വാഗത സംഘത്തിൻ്റെ മുഖ്യരക്ഷാധികാരിയായി മണ്ണാർക്കാട് എം.എൽ.എ അഡ്വ. ഷംസുദ്ദീനെയും രക്ഷാധികാരികളായി അലനല്ലൂർ കോട്ടോപ്പാടം പഞ്ചായത്തുകളുടെ മെമ്പർമാരെയും തിരഞ്ഞെടുത്തു. ചെയർമാനായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി സജിന സത്താറിനെയും വൈസ് ചെയർമാനായി വാർഡ് മെമ്പറെയും കൺവീനറായി പ്രധാനാദ്ധ്യാപിക കെ.എ മിന്നത്ത് ടീച്ചറെയും ജോയിൻ കൺവീനറായി എംഇഎസ്ടിഎം എൽ പി സ്കൂളിൻ്റെ പ്രധാനാധ്യാപിക കെ റംലയെയും ട്രഷററായി തിരഞ്ഞെടുത്തു. ചടങ്ങിൽ അലനല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് മാരായ കെടി ഹംസപ്പ, റഹ്മത്ത് മഠത്തൊടി, എൽപിഎസ് മുണ്ടക്കുന്ന് പ്രധാനധ്യാപകൻ പി യൂസഫ്, അലനല്ലൂർ എ എം എൽ പി സ്കൂൾ പ്രധാനാധ്യാപകൻ പി ജയപ്രകാശ്, കെ.വി.വി.എസ് പ്രസിഡണ്ട് എ.പി മാനു, വാപ്പുട്ടി ഹാജി ചേരിപ്പറമ്പ്, മുസ്തഫ വെള്ളേങ്ങര, വി അബ്ദുല്ല മാസ്റ്റർ, പി.പി എനു, എസ് എം സി അംഗം നാസർ കാപ്പുങ്ങൽ, എ പി കുഞ്ഞിമുഹമ്മദ് മാസ്റ്റർ, എം അയ്യൂബ്, പി.ടി.എ വൈസ് പ്രസിഡണ്ട് കെ സിദ്ദീഖ് മാസ്റ്റർ, അലി ചുങ്കൻ, എം പി ടി പ്രസിഡണ്ട് ടി സുബൈദ, സി മുഹമ്മദാലി, എം.പി മിനിഷ തുടങ്ങിയവർ സംബന്ധിച്ചു.
അലനല്ലൂർ-കോട്ടോപ്പാടം സോണൽ കലോത്സവം: ഒക്ടോബർ 15, 16 തീയതികളിൽ വട്ടമണ്ണപ്പുറത്ത്; സ്വാഗതസംഘം രൂപീകരണം നടന്നു