എടത്തനാട്ടുകര : എടത്തനാട്ടുകര കലാസമിതി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പിഎസ്‌സി പരീക്ഷയിൽ ഉന്നത റാങ്ക് ലഭിച്ചവരെ അനുമോദിച്ചു.
എൽഡിസി പരീക്ഷയിൽ 93-ാം റാങ്ക് കരസ്ഥമാക്കിയ സി. മജീദ്, എൽ.പി. സ്കൂൾ അസിസ്റ്റന്റ് പരീക്ഷയിൽ 61-ാം റാങ്ക് ലഭിച്ച എം. ഫെമിന എന്നിവരെയാണ് അനുമോദിച്ചത്. മണ്ണാർക്കാട് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് കെ.എസ്. ജയൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി സി.ടി. രവീന്ദ്രൻ, സി. സിദ്ധീഖ്, താലൂക്ക് കൗൺസിൽ ജോയിൻ സെക്രട്ടറി സി.ടി. മുരളീധരൻ, ലൈബ്രേറിയൻ കാർത്തിക പ്രമോദ് എന്നിവർ പ്രസംഗിച്ചു.
പിഎസ്‌സി ഉന്നത റാങ്ക് ജേതാക്കളെ എടത്തനാട്ടുകര കലാസമിതി ഗ്രന്ഥശാല ആദരിച്ചു