എടത്തനാട്ടുകര: മണ്ണാർക്കാട് ഉപജില്ല പ്രവർത്തി പരിചയമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വട്ടമണ്ണപ്പുറം AMLP സ്കൂൾ വട്ടമണ്ണപ്പുറം അങ്ങാടിയിലേക്ക് വിജയാഹ്ലാദപ്രകടനം നടത്തി. 100 ഓളം വിദ്യാലയങ്ങൾ പങ്കെടുത്ത മത്സരത്തിൽ പപ്പറ്റ് നിർമ്മാണം, കാർഡ് & സ്ട്രോ ബോർഡ് വർക്ക്, സ്റ്റഫ്ഡ് ടോയ് നിർമ്മാണം, ഒറിഗാമി, മെറ്റൽ എൻഗ്രേവിംഗ് എന്നീ ഇനങ്ങളിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനവും ഷീറ്റ് മെറ്റൽ വർക്കിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനവും പോട്ടറി പെയ്ന്റിംഗ്, കയർ കൊണ്ടുള്ള നിർമ്മാണം എന്നിവയിൽ A ഗ്രേഡോടെ മൂന്നാം സ്ഥാനവും ഇലക്ട്രിക്കൽ വയറിംഗ്, എംബ്രോയ്ഡറി എന്നിവയിൽ A ഗ്രേഡും അടക്കം 80 പോയിന്റ് നേടിയാണ് വിദ്യാലയം ഈ നേട്ടം കരസ്ഥമാക്കിയത്. കാരാകുറുശ്ശി സ്കൂളിൽ വെച്ച് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി അബൂബക്കർ എച്ച്.എം ഫോറം കൺവീനർ എസ്.ആർ ഹബീബുല്ല എന്നിവരിൽ നിന്നും വിദ്യാലയ പ്രതിനിധികൾ ട്രോഫികൾ ഏറ്റുവാങ്ങി. വിജയാഹ്ലാദ റാലി
പി.ടി.എ പ്രസിഡന്റ് എം.പി നൗഷാദ് ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ പ്രസിഡന്റ് ടി സുബൈദ അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് വി ഷിഹാബ് പ്രധാനാധ്യാപിക കെ.എ മിന്നത്ത് അധ്യാപകരായ ടി ഹബീബ, എം.പി മിനീഷ, എം ഷബാന ഷിബില, ഐ ബേബി സൽവ, കെ.പി ഫായിക് റോഷൻ, സി മുഹമ്മദാലി, എ.പി ആസിം ബിൻ ഉസ്മാൻ, പി നബീൽ ഷാ, എൻ ഷാഹിദ് സഫർ, എ ദിലു ഹന്നാൻ, പി ഫെമിന, എം അജ്ന ഷെറിൻ എന്നിവർ സംബന്ധിച്ചു.
മണ്ണാർക്കാട് ഉപജില്ലാ പ്രവർത്തി പരിചയമേളയിൽ ഓവറോൾ കിരീടം കരസ്ഥമാക്കി വട്ടമണ്ണപ്പുറം AMLP സ്കൂൾ.