അലനല്ലൂർ :ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് കൃഷ്ണ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ തപാൽ ആപ്പീസ് പ്രവർത്തനമാരംഭിച്ചു.
മൂന്നാം ക്ലാസിലെ മൈനയ്ക്ക് ഒരു കത്ത് എന്ന പാഠഭാഗത്തിലെ വ്യവഹാര രൂപമായ കത്ത് തയ്യാറാക്കാം എന്ന പഠനനേട്ടത്തെ മുൻനിർത്തിയാണ് പ്രവർത്തനം ആസൂത്രണം ചെയ്തിട്ടുള്ളത്. പോസ്റ്റ് മാസ്റ്റർ ,പോസ്റ്റൽ അസിസ്റ്റൻറ് , പോസ്റ്റ് മാൻ തുടങ്ങി തസ്തികകളിലേക്ക് കുട്ടികളെ തെരഞ്ഞെടുത്തു. വിദ്യാർത്ഥികൾ സ്കൂളിലെ തങ്ങളുടെ കൂട്ടുകാർക്കും അധ്യാപകർക്കുമായി കത്തുകൾ എഴുതി പോസ്റ്റ് ചെയ്തു.തപാലിൽ ലഭിച്ച കത്തുകൾ തരംതിരിച്ച് പോസ്റ്റുമാൻ വിതരണം ചെയ്തതോടെ തപാൽ ആപ്പീസ് പ്രവർത്തനം എങ്ങനെയെന്ന് മനസ്സിലാക്കാൻ വിദ്യാർത്ഥികൾക്കായി.
പ്രധാന അധ്യാപിക കെ .സുമിത തപാൽ ആപ്പീസിന്റെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു.
വിദ്യാരംഗം കോഡിനേറ്റർ പി. ദീപക്, സി.രമ്യ , പി. ഗോപാലകൃഷ്ണൻ , രചനബാബു തുടങ്ങിയവർ നേതൃത്വം നൽകി.