മണ്ണാർക്കാട് : പാലക്കാട് വിക്ടോറിയ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി സീസോൺ ഫുട്ബോൾ ടൂർണമെന്റിൽ മണ്ണാർക്കാട് യൂണിവേഴ്സൽ കോളജിന് വിജയം.
ആലത്തൂർ എസ്എൻ കോളജിനെ അഞ്ചിനെതിരെ ഏഴു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മണ്ണാർക്കാട് യൂണിവേഴ്സൽ കോളജ് വിജയിച്ചത്.